കൊറോണ നിമിത്തം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഇതിന് മുന്നോടിയായി ജീവനക്കാരുടെ വിവിധ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നൽകാനുള്ള അവസരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post