മലയാളികളെ ഏവരെയും നടുക്കിയ സംഭവമായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും. സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്. പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്.
സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സോഫിയയ്ക്ക് ജയിലില്‍ വച്ച് മാരകരോഗം സ്ഥിരീകരിച്ചെന്നാണ്. 18 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭിക്കാത്ത ശിക്ഷ ലഭിച്ച സോഫിയ വിഷാദ രോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന സോഫിയയുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധുക്കളാരും ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. മറ്റൊരു ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ ലഭിച്ച കാമുകന് അരുണ്‍ കമലാസനന് ആകട്ടെ സോഫിയെ തള്ളിപ്പറയുകയും ചെയ്തു. സോഫിയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അരുണ്‍ കേസിനിടെ വാദിച്ചിരുന്നു.
Discussion about this post