ആഗോള ഇ-കൊമേഴ്സ് ഭീമന് ആമസോണ്‍ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടും. കമ്പനി ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചെലവ് കുറയ്ക്കാന്‍ ഈ നടപടി സ്വീകരിക്കേണ്ടി വരുമെന്നും കാട്ടി കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി പിരിച്ചുവിടല്‍ ബാധിച്ച ജീവനക്കാര്‍ക്ക് സന്ദേശം അയച്ചു.
ഈ വര്‍ഷം ജനുവരിയില്‍ 18,000 തൊഴിലാളികളെ ഒഴിവാക്കിയ ഇ-കൊമേഴ്സ് ഭീമന് ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതാദ്യമല്ല. ഇതോടെ ആമസോണില്‍ ആകെ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 27,000 ആയി ഉയര്‍ന്നു.
‘അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 9,000 സ്ഥാനങ്ങള്‍ കൂടി ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു- ഇതില്‍ കൂടുതലും അണട, ജതഠ, ആഡ്, ട്വിച്ച് എന്നിന്നീ വിഭാഗങ്ങളില്‍ നിന്നായിരിക്കും. ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിക്ക് ഏറ്റവും മികച്ചതാണെന്ന് ഞങ്ങള്‍ കരുതുന്ന ഒന്നാണ് ഇത്’ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ജാസി പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് ആമസോണ്‍ ആയിരക്കണക്കിന് ജീവനക്കാരെ വീണ്ടും പിരിച്ചുവിടുന്നത്? കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആമസോണ്‍ കൂടുതല്‍ പേരെ നിയമിച്ചിട്ടുണ്ടെന്നും ഇപ്പോള്‍, സാമ്പത്തിക മാന്ദ്യം കാരണം ചെലവ് ലാഭിക്കാനും വിഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയാണെന്നും കമ്പനിയുടെ സിഇഒ വിശദീകരിച്ചു. ഈ നീക്കം കമ്പനിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായിക്കുമെന്നും ലാഭിച്ച പണം മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പ് പറയുന്നു.
Discussion about this post