കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ മാങ്കൊമ്പ് സ്വദേശിയാണ്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായിരുന്നു ബീയാര്‍ പ്രസാദ്. മോഹന്‍ലാലിന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ സിനിമാ ഗാനരചയിതാവായി.
കുട്ടനാടിന്റെ ഉള്ളറിഞ്ഞ പാട്ടുകാരനായിരുന്നു അദ്ദേഹം. കേരനിരകളാടും, ഒരു കാതിലോല,മഴത്തുള്ളികള്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയായിരുന്നു.
അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്.’കേര നിരകളാടും ഒരു ഹരിത ചാരു തീരം….’ തുടങ്ങി മലയാളത്തനിമയുള്ള, മണ്ണിന്റെ ഗന്ധമുള്ള നിരവധി ഗാനങ്ങള്‍ രചിച്ചു.
Discussion about this post