തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിനു പിന്നാലെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിച്ച് പോകുകയാണ് താരം. ഫാമിലി മാനിലൂടെ ബോളിവുഡിലേക്കും ചുവടുവച്ചതോടെ താരത്തിന്റെ കരിയര്‍ ഗ്രാഫ് ഇപ്പോള്‍ ഉയര്‍ച്ചയിലാണ്.
എന്നാലിപ്പോള്‍ താരത്തിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍. സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും വിവാഹത്തിന് താരം സമ്മതം മൂളിയതുമായിട്ടാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ ഗുരുവായ സദ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിര്‍ദേശ പ്രകാരമാണ്രേത താരം രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നടന് നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വര്‍ഷത്തിന് ശേഷം 2021ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.
നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്നത്. യശോദയാണ് പുതിയ ചിത്രം. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കൂടാതെ ശാകുന്തളവും താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ്.
Discussion about this post