ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരന്റെയും അയാളുടെ രണ്ട് കുഞ്ഞുങ്ങളുടെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുഞ്ഞുമകളെ ബേബി കാരിയറില്‍ നെഞ്ചോട് ചേര്‍ത്ത്, മകനെയും ഒപ്പം കൂട്ടിയാണ് ഇയാള്‍ ഫുഡ് ഡെലിവറി ചെയ്യാനെത്തിയത്. സൗരഭ് പഞ്ച്വാനി എന്ന ഫുഡ് വ്ളോഗറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് ഇയാള്‍ ഫുഡ് ഡെലിവറിക്കായി ഓരോ സ്ഥലത്തും എത്തുന്നത്. മകന് ജോലിയില്‍ സഹായിക്കുമെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
”ദിവസം മുഴുവന്‍ കുട്ടികളെയും കൊണ്ട് വെയിലും കൊണ്ടാണ് ഈ സൊമാറ്റോ ജീവനക്കാരന് ജോലി ചെയ്യുന്നത്. ഒരാള്‍ക്ക് ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് ഈ വീഡിയോയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.” വീഡിയോ പങ്കുവെച്ചു കൊണ്ട് സൗരഭ് പഞ്ച്വാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വീഡിയോ വൈറലായതോടെ സൊമാറ്റോ പ്രതികരണവുമായി രംഗത്തെത്തി. ‘ജീവനക്കാരന്റെ ഡീറ്റെയില്‍സ് പ്രൈവറ്റ് മെസേജായി അയക്കൂ, എന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഈ ജീവനക്കാരനെ സഹായിക്കാന്‍ കഴിയൂ’ എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം. വീഡിയോയ്ക്ക് താഴെ കമന്റായിട്ടാണ് സൊമാറ്റോ ഇക്കാര്യം അറിയിച്ചത്.
View this post on Instagram
Discussion about this post