ന്യൂയോര്‍ക്ക്: യുഎസില്‍ പരിപാടിക്കിടെ കുത്തേറ്റ വിഖ്യാത സാഹിത്യകാരന് സല്മാന് റുഷ്ദിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോഴും തൃപിതികരമല്ല. ആക്രമണത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിലാണ് ഇപ്പോള്‍ തുടരുന്നത്.
റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടാനുളള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൈ ഞരമ്പുള്‍ക്കും കരളിനും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.
സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലമായുള്ള പോരാട്ടങ്ങളുടെ ഒടുവിലത്തെ സംഭവമാണ് അക്രമത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സര് അഹ്മദ് സല്മാന് റുഷ്ദി. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍, സാത്താനിക് വേര്‍സസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദി ലോക പ്രശസ്തനാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതവുമായിരുന്നു നോവലിന്റെ ഇതിവൃത്തം.
Discussion about this post