പാലക്കാട്: സ്കൂളില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി. പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. ക്ലാസ് മുറിയിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥി പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. ഇതോടെ പാമ്പ് കുട്ടിയുടെ കാലില്‍ ചുറ്റിക്കയറി. ഉടന്‍ തന്നെ കുട്ടി കാലു കുടഞ്ഞതോടെ പാമ്പ് തെറിച്ചുവീണു. എന്നാല്‍ പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സ്കൂളിലെത്തി.
Discussion about this post