വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ താരമാണ് വീണ നായര്‍. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ വീണ ബിഗ് ബോസിലും മനോഹരമായി പെര്‍ഫോമന്‍സ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്നത് അത്ര ശുഭകരമായ വാര്‍ത്തയല്ല.
വീണയും, ഭര്‍ത്താവും വിവാഹമോചിതരാകാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്ത. ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തെങ്കിലും വീണയോ ഭര്‍ത്താവോ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. വീണയും ഭര്‍ത്താവും സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ നിന്നും പരസ്പരം അണ്‍ഫോളോ ചെയ്തതും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തതുമാണ് ആരാധകരില്‍ സംശയം ഉണ്ടാകാന്‍ കാരണം.
ഗായകനും, റോഡിയോ ജോക്കിയുമായ അമാനെയാണ് വീണ നായര്‍ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. കുറച്ചു ദിവസങ്ങളായി വീണയും ഭര്‍ത്താവും പിണക്കത്തിലാണെന്നും വിവാഹ മോചനം നേടാന്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഇരുവരും 6 മാസം മുന്നേ തന്നെ വിവാഹ മോചിതരായെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ സിനി ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഗ്ബോസില്‍ വീണ നടത്തിയ തുറന്നു പറച്ചിലും വീണയും, ഭര്‍ത്താവുമായുള്ള സ്വരചേര്‍ച്ച കുറവുമാണ് വിവാഹ മോചനത്തിലേയ്ക്ക് നയിച്ച പ്രധാന കാരണമെന്നാണ് സിനിലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവര്‍ക്കും ഒരുമിച്ച് മുന്പോട്ട് പോവാന്‍ കഴിയാത്ത സാഹചര്യം വന്നതോട് കൂടെയാണ് വീണയും ഭര്‍ത്താവും വേര്‍പിരിഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നു.
Discussion about this post