കുടുംബസംഗമങ്ങള്‍ എപ്പോഴും വൈകാരികവും ഹൃദയസ്പര്‍ശിയുമാണ്. ചിലപ്പോള്‍ ചില സാഹചര്യങ്ങള്‍ കാരണം ആളുകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ വളരെക്കാലം കാണാന്‍ കഴിയാറില്ല. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരലുകള്‍ വര്ണനാതീതമാകും. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട അത്തരമൊരു വൈകാരിക പുനഃസമാഗമ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 12 വര്‍ഷത്തിന് ശേഷം തന്റെ അമ്മയെ കണ്ടുമുട്ടിയ ഒരാളുടെ വീഡിയോ.
ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണടച്ച് കസേരയില്‍ ഇരിക്കുന്ന ആളാണ് വീഡിയോയിലുള്ളത്. അപ്പോള്‍ ഒരു സ്ത്രീ വന്ന് തന്റെ കൈകള്‍ അയാള്‍ക്ക് നല്കുന്നു. അയാള്‍ ആളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു. അവന് തന്റെ അമ്മയെ തിരിച്ചറിയുമ്പോള്‍, പുറകില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടി അയാളുടെ കണ്ണിലെ കെട്ടഴിക്കുന്നു. ആ അമ്മയും മകനും കെട്ടിപ്പിടിച്ച് തങ്ങളുടെ സന്തോഷം പങ്കിടുന്നു.
”മനോഹരം! 12 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നു!’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. നിരവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.
View this post on Instagram
Discussion about this post