തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദിവസങ്ങളായി ബുദ്ധിമുട്ട് നേരിട്ടതോടെ പ്രതിയെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു. മാനസിക രോഗ വിഭാഗത്തിലാണ് ഉച്ചയോടെ പ്രതിയെ കൊണ്ടുവന്നത്. ദിവസങ്ങളായി ഉറക്കകുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സയെന്നാണ് അധികൃതരുടെ വിശദീകരണം.
മാനസിക സംഘര്‍ഷമാണ് പള്‍സര്‍ സുനിയുടെ ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് േകാടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജൂലായ് 13-ന് തള്ളി. ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 24 നാണ് പള്‍സര്‍ സുനി അറസ്റ്റിലാകുന്നത്. തന്റെ ജീവന് അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി. ഗൂഢാലോചനയില്‍ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലര്‍ക്കും പങ്കുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു.
Discussion about this post