ചിമ്പാന്‍സി ആമയുമായി ആപ്പിള്‍ പങ്കിടുന്ന, അസാധാരണ സൗഹൃദം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ബ്യൂട്ടിന്‍ഗെബീഡന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കിടല്‍ കരുതലാണ് എന്ന തലക്കെട്ടാടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു ചിമ്പാന്‍സി ആപ്പിള്‍ കഴിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കടി കഴിഞ്ഞ് അടുത്തത് തന്റെ അരികില്‍ ഇരിക്കുന്ന ആമയ്ക്ക് നല്കുന്നു.
നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിമ്പാന്‍സിയുടെ കരുതലിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.
Sharing is caring.. 😊 pic.twitter.com/XnFgiZHbsY
— Buitengebieden (@buitengebieden) July 17, 2022
Discussion about this post