ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് നായകന് ബെന്‍ സ്റ്റോക്സ്. 31 വയസ്സുകാരന് ഈ തീരുമാനത്തിലേക്ക് എത്തിയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് അറിയിച്ചത്. 2011 ല്‍ അയര്‍ലണ്ടിനെതിരെ ആണ് താരം ഏകദിന അരങ്ങേറ്റം നടത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയിലാണ് താരം അവസാനമായി ഏകദിനം കളിച്ചത്. മൂന്ന് ശതകങ്ങള്‍ ഉള്‍പ്പെടെ 2919 റണ്‍സാണ് താരം ഈ ഫോര്‍മാറ്റില്‍ നിന്ന് സ്കോര്‍ ചെയ്തത്. 74 വിക്കറ്റും താരം നേടി. ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിക്കാന്‍ കാരണമായത് സ്റ്റോക്ക്സിന്റെ പ്രകടനമായിരുന്നു.
എന്റെ കരിയറിലെ അവസാന ഏകദിന മത്സരത്തിന് ചൊവ്വാഴ്ച ഡര്‍ഹാം ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. വേദനാജനകമായ തീരുമാനമാണിത്. ഇംഗ്ലണ്ടിനായി കളിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുമ്പോള്‍ എനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. മറ്റൊരു താരത്തിന് വഴിമാറിക്കൊടുക്കണമെന്ന് ഇപ്പോള്‍ തോന്നുന്നു.’ -സ്റ്റോക്സ് പറഞ്ഞു.
Discussion about this post