കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി കാനറ ബാങ്ക്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഏഴ് ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാ ബാങ്ക് നല്‍കും. 91 മുതല്‍ 179 ദിവസം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം 180 മുതല്‍ 269 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.50 ശതമാനം പലിശ നല്‍കും. 333 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോള്‍ 4.55 ശതമാനം പലിശ ലഭിക്കും.
Discussion about this post