അച്ഛന് മകള്‍ നല്കിയ അവിസ്മരണീയമായ സമ്മാനത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 27 വര്‍ഷമായി അവധിയെടുക്കാതെ തുടര്‍ച്ചയായി ജോലി ചെയ്ത യുഎസിലെ ലാസ് വെഗാസ് സ്വദേശി കെവിന് ഫോര്‍ഡ് എന്ന അമ്പത്തിനാലുകാരനാണ് ചര്‍ച്ചയിലെ താരം.
ജീവനക്കാരന്റെ പ്രകടനത്തില്‍ സന്തോഷം തോന്നിയ കമ്പനി അദ്ദേഹത്തിന് സമ്മാനമായി സ്റ്റാര്‍ബക്സ് സിപ്പറുകള്‍, ചോക്ലേറ്റുകളുമെല്ലാം നല്കി. ഇതിന് നന്ദി പറഞ്ഞ് അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചു. എന്നാല്‍ ഫോര്‍ഡിന് കമ്പനി നല്കിയ സമ്മാനം കണ്ട് മകള്‍ക്ക് അത്ര സന്തോഷം തോന്നിയില്ല. അങ്ങനെ മകള്‍ ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ആ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സെറീനയുടെ കുറിപ്പ് ഇങ്ങനെ: ”എന്റെ പേര് സെറീന. എന്റെ അച്ഛനാണ് ഈ വീഡിയോയിലുള്ളത്. ഒരു ലീവ് പോലും എടുക്കാതെ 27 വര്‍ഷം ജോലി ചെയ്തു. ഇപ്പോഴും അതേ കമ്പനിയില്‍ ജോലി ചെയ്യുന്നു. കാണാന്‍ വളരെ ചെറുപ്പമാണെങ്കിലും വിരമിക്കാന്‍ പ്രായമായി. അദ്ദേഹത്തിന് ആരുടെയും പണം വേണ്ട. എന്നാല്‍ വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായ സേവനത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങള്‍ക്ക് അദ്ദേഹത്തെ സഹായിക്കാം”, മകള്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിലൂടെ 1.5 കോടി രൂപ സംഭാവന ചെയ്താണ് കെവിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ സ്വീകരിച്ചത്.
വര്‍ഷങ്ങളോളം യാതൊന്നും എടുക്കാതെ കുടുംബത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്നിച്ച കെവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ജീവിതകാലം മുഴുവന്‍ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന കെവിനെപ്പോലുള്ളവര് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ പറയുന്നത്.
Burger King employee trends after video shows that he was gifted a goodie bag for his 27 years of work dedicated to the company pic.twitter.com/MLJiW21yKE
— My Mixtapez (@mymixtapez) June 21, 2022
Discussion about this post