കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യയുടെയും മുന്നേറ്റനിര താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റന്‍ താരം റേസ ഫര്‍ഹത്താണു വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സഹല്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രവും സഹല്‍ പങ്കുവെച്ചു.
കേരള ബ്ലാസ്റ്റേഴ്സ് സഹലിന് ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍.കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടന്ന എഎഫ്സി കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ വിജയ ഗോള്‍ നേടിയതും സഹലാണ്.
View this post on Instagram
Discussion about this post