കൊച്ചി: സര്‍ഗാത്മക ആശയവിനിമയങ്ങള്‍ ആഘോഷിക്കപ്പെടുന്ന ആഗോള വേദികളിലൊന്നായ ഫ്രാന്‍സിലെ കാന്‍സ് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ പ്രശസ്തി നേടി റെസ്ക്യൂ കോഡ്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കുട്ടികള്‍ക്കായി മലയാളിയായ അജയ് കുമാര്‍ ആവിഷ്കരിച്ച ക്രിയേറ്റീവ് കാംപെയ്നാണ് ചിത്രം.
1954 ല്‍ ആരംഭിച്ച കാന്‍ ലയണ്‍സ് ഫെസ്റ്റിവല്‍, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രിയുടെ മക്കയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു ഒരു അന്താരാഷ്ട്ര വേദിയില്‍ ‘റെസ്ക്യൂ കോഡ്’നു ലഭിച്ച അംഗീകാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്, ഇവിടെ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകളിലേക്ക് എത്തുമ്പോഴാണ്.
ഓരോ ഏഴ് കുട്ടികളില്‍ ഒരാള്‍ വീതം അവരുടെ മാതാപിതാക്കളുടെ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്നും എവിടെ നിന്നും സഹായം തേടാന്‍ അല്ലാത്ത അവസ്ഥയിലുമാണുള്ളതെന്നുമുള്ള ഞെട്ടിക്കുന്ന സത്യം സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ വ്യക്തമാകുന്നിടത്താണ് സീക്രട്ട് കോഡ് വ്യത്യസ്തമാകുന്നത്.
ഈ സൃഷ്ടിപരമായ പരിശ്രമത്തിലൂടെ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാനും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനും മനുഷ്യബന്ധങ്ങളെ മലീമസമാക്കുന്നവരില്‍ അവബോധം സൃഷ്ടിക്കാനും നല്ല മനസ്സുള്ള മാതാപിതാക്കളാകാന്‍ പ്രചോദിപ്പിക്കാനും കഴിയും. മാനേജ്മെന്റ് ചിന്തകനും സര്‍വമംഗല എന്ന എന്‍ ജി ഒയുടെ ആര്‍ട്ട് ഡയറക്ടറുമായ അജയ് കുമാര്‍ രൂപീകരിച്ച ഈ മഹത്തായ ലക്ഷ്യത്തെ ലൈഫോളജി എന്ന കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പും പിന്തുണയ്ക്കുന്നു.
Discussion about this post