കൊച്ചി: നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിര്‍ഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കല്‍. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്റെ ആശങ്ക പങ്ക് വെക്കുന്നത്. അതിജീവിതയ്ക്ക് ആശങ്ക പങ്ക് വയ്ക്കാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല.
ഈ വിഷയത്തില്‍ താനും ആഷിഖും പ്രതികരിക്കുന്നില്ലല്ലോ എന്ന കോണ്‍ഗ്രസിന്റെ പരാതിയിലും മറുപടി നല്കി. ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു തങ്ങളെന്ന് റിമ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ കല്ലിങ്കല്‍.
കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്റെ പിറകെ നടക്കുകയല്ലേ. വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ലെന്നും റിമ പറഞ്ഞു.സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എക്കാലവും നിലനിന്നിരുന്നു. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കല്‍ പ്രതികരിച്ചു.
Discussion about this post