വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കൊല്ലം ജില്ലാ ജയിലില്‍നിന്ന് ബുധനാഴ്ച രാവിലെ 11-നാണ് കിരണിനെ തിരുവനന്തപുരത്ത് എത്തിച്ചത്. പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. തടവുപുള്ളികള്‍ക്കുള്ള നമ്പറും വസ്ത്രവും കിരണിന് നല്കി. സി 5018 ആണ് കിരണിന്റെ നമ്പര്‍. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇയാളെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലിലാണ് കിരണ്‍. സെല്ലില്‍ കിരണ്‍ മാത്രമാണുള്ളത്. കിരണിന്റെ മാനസിക, ശാരീരിക അവസ്ഥകള്‍ വിലയിരുത്തിയ ശേഷമാകും മറ്റു തടവുകാര്‍ക്കൊപ്പം വേറെ സെല്ലിലേക്ക് മാറ്റുന്നത്.
Discussion about this post