താന്‍ നിര്‍മ്മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസിലായതോടെയാണ് യുവനടി തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍നിന്ന് 30ന് കൊച്ചിയില്‍ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പും, പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ തെളിവുകളും ഉള്‍പ്പെടുത്തിയാണ് ഉപഹര്‍ജി നല്‍കിയത്.
Discussion about this post