നിലമ്പൂര്‍: ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ സ്വത്ത് വിവരങ്ങള്‍ തേടി പോലീസ്. ഇയാള്‍ക്ക് 300 കോടിയോളം രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്.
ഇയാള്‍ നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണ്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യന് ഷാബ ഷെരീഫിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
Discussion about this post