കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ശമ്പളം വീണ്ടും വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്തയില്‍ നാല് ശതമാനത്തോളം വര്‍ധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് സമിതി യോഗത്തിലാണ് ഡിഎ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post