സംസ്ഥാന സർക്കാർ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്” എന്ന ക്യാമ്പയിന് വേണ്ടി 2 മിനിട്ട് ദൈർഘ്യമുള്ള പരസ്യചിത്രം നിർമ്മിക്കുന്നതിനായി വ്യക്തികൾ / ഏജൻസികളിൽ നിന്നും അനുയോജ്യമായ ആശയവും സ്ക്രിപ്റ്റും ക്ഷണിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും വ്യക്തികളെയും കൃഷിയിലേക്ക് ആകർഷിക്കുക എന്ന ദൗത്യവുമായി നടത്തപ്പെടുന്ന ക്യാമ്പയിന് അനുയോജ്യമായ സ്ക്രിപ്റ്റ് ആകണം മത്സരാർത്ഥികൾ സമർപ്പിക്കേണ്ടത്. സാങ്കേതിക കമ്മിറ്റി തെരഞ്ഞെടുക്കപ്പെടുന്ന സ്ക്രിപ്റ്റിന് അർഹമായ ഹോണറേറിയവും ക്രെഡിറ്റും നൽകുന്നതായിരിക്കും. ആശയവും സ്ക്രിപ്റ്റും 08.04.2022 ന് 3 മണിക്ക് മുൻപായി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ , തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0471 – 2318186 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Discussion about this post