ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ഏറ്റവും പുതിയ ധനകാര്യ ബില്‍ അനുസരിച്ച്, അവസാന തീയതിക്ക് മുമ്പ് പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാത്ത സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് 1,000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. കൂടാതെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അത് പ്രവര്‍ത്തനരഹിതമാകും.
വരുമാനത്തിന്മേലുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുപോലുള്ള ആദായനികുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആധാര്‍ നമ്പര്‍ പാനുമായി ബന്ധിപ്പിക്കേണ്ടത് ഇപ്പോള്‍ നിര്‍ബന്ധമാണ്. പാന്‍ അനുവദിക്കപ്പെട്ടവരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുമായ എല്ലാവരും അവ ലിങ്ക് ചെയ്യണം.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന 12 അക്ക നമ്പറാണ് യുണീക്ക് ഐഡന്റിറ്റി നമ്പര്‍ എന്നും അറിയപ്പെടുന്ന ആധാര്‍. ആദായ നികുതി വകുപ്പ് അനുവദിച്ച 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍.
ഓണ്‍ലൈന്‍ വഴി പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ കഴിയും.
പാന്‍ ആധാര്‍ കാര്‍ഡുമായി ഓണ്‍ലൈനില്‍ എങ്ങനെ ലിങ്ക് ചെയ്യാം എന്നറിയാം:
- www.incometaxindiaefiling.gov.in എന്ന ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക
- ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, പേര് എന്നിവ നല്‍കുക.
- ജനനത്തീയതി പോലുള്ള മറ്റ് വിശദാംശങ്ങളും നല്‍കുക
- ക്യാപ്ച കോഡ് അടിച്ചുകൊടുക്കുക.
- വെബ്പേജിന്റെ ചുവടെയുള്ള ‘ലിങ്ക് ആധാര്‍’ ബട്ടണില്‍ ക്ലിക്കുചെയ്യുക.
Discussion about this post