കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സര്‍വീസ് റൂളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമര്‍ശിച്ചു.
Discussion about this post