ന്യൂഡല്‍ഹി: രാജ്യത്ത് 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന് മാര്‍ച്ച് 16 മുതല്‍ നല്കി തുടങ്ങും. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് കമ്പനി നിര്‍മിച്ച കോര്‍ബെവാക്സ് വാക്സീനാണ് കുത്തിവയ്ക്കുക. കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും ബുധനാഴ്ച മുതല്‍ നല്കി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 60 വയസ്സു പിന്നിട്ട എല്ലാവര്ക്കും ഇനി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാം.
കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും വാക്സീന് എടുക്കണം- കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സീന് വിതരണം നേരത്തേ ആരംഭിച്ചിരുന്നു.
Discussion about this post