വയലില്‍ മേഞ്ഞുകൊണ്ടിരിക്കുന്ന മാന്‍, ഇതിനടുത്തേക്ക് അവിടേക്ക് മന്ദം മന്ദം നടന്നുവരുന്ന ചീറ്റപ്പുലി. പതുക്കെ വന്ന് ഒറ്റച്ചാട്ടത്തിന് മാനിനടുത്തേക്ക് … പക്ഷെ പിടിച്ചില്ല. എന്താണ് സംഭവിച്ചതെന്നല്ലേ? മാന്‍ നില്‍ക്കുന്നത് ഒരു വേലിക്കപ്പുറത്തായിരുന്നു. പിന്നീട് വേലിക്കപ്പുറത്ത് നിന്ന് മാനിനെ വലയിലാക്കാനുള്ള പരിശ്രമത്തിലാണ് ചീറ്റപ്പുലി.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘വിന്‍ഡോ ഷോപ്പിംഗ് ബൈ ചീറ്റാ’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം ചീറ്റയുടെ വേലിക്കപ്പുറമുള്ള പരാക്രമങ്ങള്‍ കണ്ടിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ മേഞ്ഞുകൊണ്ടിരിക്കുന്ന മാനിന്റെ ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്. വേലി കടിച്ചുമുറിക്കാനൊക്കെ ചീറ്റപ്പുലി ശ്രമിക്കുന്നുണ്ടെങ്കിലും കണ്ട ഭാവം നടിക്കാത്ത മാനിന്റെ ധൈര്യത്തെയാണ് സോഷ്യല്‍മീഡിയ പുകഴ്ത്തുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
Window shopping by Cheetah… pic.twitter.com/x3p7PvdNS6
— Susanta Nanda IFS (@susantananda3) March 12, 2022
Discussion about this post