ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പാദ സെമിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശ വിജയത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു കൊച്ചുആരാധകന്റെ ആഹ്ലാദപ്രകടനം. ബ്ലാസ്റ്റേഴ്സ് ജയത്തില്‍ കണ്ണുനിറഞ്ഞ് തന്റെ സന്തോഷവും ആഹ്ലാദവും പങ്കുവെക്കുന്നതാണ് വീഡിയോ.
ബ്ലാസ്റ്റേഴ്സിനായി സഹല്‍ നേടിയ ഗോള്‍ ആഘോഷിക്കുകയാണ് കുരുന്ന്. ഗോള്‍ നേടിയ സന്തോഷത്തില്‍ അലറിവിളിക്കുന്നതും കുഞ്ഞാരധകന്റെ കണ്ണു നിറയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
ആദ്യപാദ സെമിയില്‍ ജംഷഡ്പൂരിനെ കേരള ബ്ലാസ്റ്റേഴ്സ് സഹല്‍ നേടിയെടുത്ത വണ്ടര്‍ ഗോളിലാണ് പരാജയപ്പെടുത്തിയത്. അതേസമയം കൊച്ചിയില്‍ ഫാന്‍ പാര്‍ക്കില്‍ വലിയ ആഘോഷമായിരുന്നു ആരാധകര്‍ നടത്തിയത്. അയ്യായിരത്തിലധികം ബ്ലാസ്റ്റേഴ്സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്നത്.
ഇതാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും..🥲
ആശ്വാസത്തിന്റെ..ആത്മസംതൃപ്തിയുടെ..അടക്കിപ്പിടിച്ച ആവേശത്തള്ളലിന്റെ ആനന്ദവർഷം..!#KoodeyundManjappada #Manjappada #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്#HeroISL #LetsFootball #YehIndiaKaFootballHai pic.twitter.com/jCwyTFLmeI— Manjappada (@kbfc_manjappada) March 12, 2022
Discussion about this post