അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നാല് സംസ്ഥാനങ്ങളും പിടിച്ച് ബിജെപി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലാണ് ഭരണത്തുടര്‍ച്ച ലഭിച്ചത്. പഞ്ചാബില്‍ ചരിത്രം കുറിച്ച് ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടി. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ നേതൃത്വം കടുത്ത ഞെട്ടലിലാണ്.
ഉത്തര്‍പ്രദേശ്
ഇന്ത്യയിലെ രാഷ്ട്രീയമായി ഏറ്റവും നിര്‍ണായകമായ സംസ്ഥാനത്ത് യോഗി അദിത്യനാഥ് സര്‍ക്കാരിന് ലഭിച്ചത് തിളക്കമാര്‍ന്ന വിജയമാണ്. ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായാണ് ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടി അധികാര തുടര്‍ച്ച നേടുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നിര്‍ണായക വിജയം സമ്മാനിച്ച യോഗി ആദിത്യനാഥ് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി മാറുകയാണ്.
പഞ്ചാബ്
ഡല്‍ഹിയില്‍ നിന്ന് പുറത്തേക്ക് ആംആദ്മി വളര്‍ന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിച്ചുതന്നത്. പഞാബിലേക്ക് കൂടി എഎപി വളര്‍ന്നിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കൈയിലണ്ടായിരുന്ന ഒരു സംസ്ഥാനം കൂടി നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ അധികാരം പിടിച്ചെടുക്കാമെന്ന് കരുതിയ എഎപി 20 സീറ്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ 92 സീറ്റുമായാണ് ആംആദ്മിയുടെ ഗംഭീര വിജയം. കോണ്‍ഗ്രസ് 18 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാള്‍ 59 സീറ്റാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. ശിരോമണി അകാലിദള്‍ 4 സീറ്റ് നേടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മന് ലീഡ് 50,768 ഉയര്‍ത്തിയാണ് വിജയം നേടിയത്. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് എഎപി നേതാവ് മനീഷ് സിസോദിയ സ്ഥിരീകരിച്ചു. ഭഗവന്ത് മനിന്റെ ചിത്രം പങ്കുവെച്ചാണ് അരവിന്ദ് കെജ്രിവാള് വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചത്. പഞ്ചാബില്‍ ആംആദ്മി തരംഗം ആഞ്ഞടിച്ചപ്പോള്‍ നിലംപതിച്ചത് നിരവധി സംസ്ഥാന നേതാക്കളും കൂടിയാണ്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി മുതല്‍ പാര്‍ട്ടി നേതാക്കള്‍ വരെ തോല്പ്പിക്കപ്പെട്ട്വരിലുണ്ട്. ചന്നി മത്സരിച്ച രണ്ടിടത്തും തോറ്റു.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു. 48 സീറ്റുമായാണ് ബിജെപി മുന്നേറ്റം. എന്നാല്‍ 2017ലേക്കാള്‍ 9 സീറ്റ് കുറഞ്ഞു. കോണ്‍ഗ്രസ് 18 സീറ്റില്‍ ഒതുങ്ങി.അതേസമയം നിലവിലെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി തോറ്റു. സിറ്റിംഗ് സീറ്റായ ഖാത്തിമയില്‍ മത്സരിച്ച ധാമി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ഗോവ
ഗോവയില്‍ ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്. 20 സീറ്റാണ് ബിജെപി നേടിയത്. 2017നേക്കാള്‍ 7 സീറ്റ് അധികമാണ്. കോണ്‍ഗ്രസ് 12 സീറ്റിലൊതുങ്ങി. തൃണമൂല്‍ രണ്ട് സീറ്റ് നേടി.
മണിപ്പൂര്‍
മണിപ്പൂരിലും ബിജെപിക്ക് ഭരണത്തുടര്‍ച്ചയാണ്. 31 സീറ്റുകളാണ് ബിജെപി ഇത്തവണ നേടിയത്. 7 സീറ്റുമായി എന്‍പിപിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് 5 സീറ്റിലൊതുങ്ങി.
2024ലെ വിജയത്തിന് ജനം അടിത്തറ പാകിയെന്ന് പ്രധാനമന്ത്രി
അതേസമയം 2024ലെ വിജയത്തിന് ജനം അടിത്തറ പാകിയെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പരിവാര്‍ വാദ് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും, താന്‍ ഒരു കുടംബത്തിനും എതിരല്ലെന്നും മോദി പറഞ്ഞു.
Discussion about this post