ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ വീണ്ടും തുറന്നു. രാത്രിയില്‍ നാലും രാവിലെ നുലമായി എട്ടു ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം 9 ആയി. 60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. സെക്കന്റില്‍ 7,141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. മൂന്നടിയോളം വെള്ളം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെളളം കയറിത്തുടങ്ങി. മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനുപരിസരത്തുവരെ വെള്ളമെത്തി. വികാസ് നഗറിലെ റോഡിലും വെള്ളംകയറി. വെള്ളം പെട്ടെന്ന് ഉയരുന്നതിനാല്‍ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റുന്ന തിരക്കിലാണ് നാട്ടുകാര്‍.
Discussion about this post