ന്യൂഡല്‍ഹി: അസമീസ് എഴുത്തുകാരന് നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന് ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. ദാമോദര്‍ മോസോയ്ക്ക് ഈ വര്‍ഷത്തെ പുരസ്കാരവും നീല്‍മണി ഫൂക്കന് കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരവുമാണ് പ്രഖ്യാപിച്ചത്.
അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം നേടിയ നീല്‍മണി ഫൂക്കന് . ഗോവന്‍ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വര്‍ഷത്തെ പുരസ്കാരം നേടിയ ദാമോദര്‍ മോസോ.
ഗോവയിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമായ ദാമോദര്‍ മോസോയ്്ക് 1983-ല്‍ കാര്മേലിന് എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ ‘തെരേസാസ് മാന്‍ ആന്റ് അദര്‍ സ്റ്റോറീസ് ഫ്രം ഗോവ’ 2015-ല്‍ ഫ്രാങ്ക് ഒ’കൊനോര്‍ അന്താരാഷ്ട്ര പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. സാഹിത്യഅക്കാദമിയില്‍ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1990ല്‍ നീല്‍മണിയെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. 1981ലെ അസമീസ് സാഹിത്യ അക്കാദമി അവാര്‍ഡും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി.
Discussion about this post