വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. നവംബര്‍ 29ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവരിക.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്‍ ഈ മാസം 29 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിച്ചുവെന്ന കാരണവും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കും. ഇതിന് ശേഷം ബില്‍ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും.
ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോള്‍ കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാര്ലമെന്ററില് അവതരിപ്പിക്കുക.
Discussion about this post