ടോക്കിയോ: ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍. വനിതാ വിഭാഗം ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖേരയാണ് സ്വര്‍ണം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത പാരാലിംപ്കസില് സ്വര്‍ണം നേടുന്നത്. 249.6 പോയിന്റ് സ്കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.
ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.
പുരുഷന്മാരുടെ ഡിസ്കസ് ത്രോ എ56 വിഭാഗത്തില്‍ യോഗേഷ് ഖാത്തൂണിയ വെള്ളി നേടി. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.
Discussion about this post