ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണ്‍ ഇനി പറത്താനാകില്ല. അളില്ലാ വിമാനങ്ങളുടെ ഉപയോഗം, വാങ്ങല്‍, വില്പന എന്നിവയ്ക്ക് വ്യോമയാനമന്ത്രാലയം പുതിയ നയം പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്.
ഇനിമുതല്‍ രജിസ്ട്രേഷന് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. മേഖലകള്‍ തിരിച്ചുള്ള ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പറയുന്നു. ഡ്രോണുകള്‍ വാടകയ്ക്ക് നല്കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും ചട്ടത്തില്‍ പറയുന്നു.
അടുത്ത 30 ദിവസത്തിനുള്ളില്‍ രാജ്യത്തെ വ്യോമ പാത ചുവപ്പ്, മഞ്ഞ, പച്ച എന്നി മൂന്ന് സോണുകളായി തിരിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ ചുവപ്പ് സോണില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുകയുള്ളൂ. മഞ്ഞ സോണില്‍, സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകള്‍ക്കും പ്രവര്‍ത്തിക്കാം.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post