തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ബാച്ചുകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.
Discussion about this post