തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. 99 രൂപ 54 പൈസയാണ് തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില. ഡീസല്‍ വില ലിറ്ററിന് 94 രൂപ 82 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97രൂപ 60 പൈസയും ഡീസലിന് 93രൂപ 99 പൈസയുമാണ് വില. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
Discussion about this post