നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ.സുരേന്ദ്രന്. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചു. തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നെന്ന് സുരേന്ദ്രന് കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് പറഞ്ഞ സുരേന്ദ്രന് തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തല്‍ വരുത്തും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ട്ടി തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post