ഇടുക്കി: ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം.ആഗസ്തി വാക്കു പാലിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചു. ആഗസ്തി തന്നെയാണ് തല മൊട്ടയിച്ച ശേഷമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘വാക്കുകള്‍ പാലിക്കാനുള്ളതാണ്’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എതിര് സ്ഥാനാര്‍ഥി എം.എം.മണിക്ക് 20,000 കടന്ന് ഭൂരിപക്ഷം ലഭിച്ചാല്‍ തലമുണ്ഡനം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പേ ആഗസ്തി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ 38,305 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മണി വിജയിച്ചു കയറിയത്.
തെരഞ്ഞെടുപ്പില്‍ തോല്‍വിയും ജയവും സാധാരണമാണെന്നും ആഗസ്തി തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം എം.എം.മണി ആവശ്യപ്പെട്ടിരുന്നു.
Discussion about this post