തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വോട്ടെടുപ്പ് ദിവസം തുടര്‍ഭരണം പാടില്ലെന്ന സന്ദേശം നല്‍കിയെന്ന് പിണറായി വിജയന്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അയ്യപ്പനും സകല ദൈവഗണങ്ങളും സര്ക്കാരിനൊപ്പമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുള്ള മറുപടി കൂടിയല്ലേ തെരഞ്ഞെടുപ്പ് ഫലമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ’ എന്നായിരുന്നു ചോദ്യം.
‘ഇതെല്ലാം വ്യക്തമല്ലേ. നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല’- പിണറായി പറഞ്ഞു.
Discussion about this post