കോഴിക്കോട്: കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രന് രാജിവെയ്ക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്. മുല്ലപ്പള്ളി ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്.
രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.
അതേസമയം കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരോക്ഷമായി സൂചിപ്പിച്ചു. സുധാകരന് മികച്ച നേതാവാണെന്നും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞു.
Discussion about this post