പാലക്കാട്: നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ധാരണ തെറ്റിയെന്ന് മന്ത്രി എ.കെ.ബാലന്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാല്‍ തെറ്റായ സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഇനിയെങ്കിലും സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തണമെന്നും എ കെ ബാലന് കൂട്ടിച്ചേര്‍ത്തു.
നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരന്‍ നായരുടെ പ്രസ്ഥാവന തെറ്റ്. അത് തെരഞ്ഞെടുപ്പ് ദിനം പറയാന്‍ പാടില്ലായിരുന്നു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വരെ പോകുമെന്നും എ കെ ബാലന് പരിഹസിച്ചു.
Discussion about this post