ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി. തുക കെട്ടിവെച്ചതിന്റ രേഖകള്‍ കണ്ടാലേ കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്നാണ് കോടതി വ്യക്തമാക്കിയത്.
നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചു എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേരളത്തിലെ കടല്‍ക്കൊല കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിവച്ചു.
മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക.
Discussion about this post