തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് ശ്രീചിത്രാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്.
അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post