കൊച്ചി: വൈഗയെ കളമശേരി മുട്ടാര്‍ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന് സനു മോഹനെന്ന് സ്ഥിരീകരിച്ച് പോലീസ്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. സനുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വൈഗയുടെ മരണത്തിന് പിന്നില്‍ താനാണെന്ന് സനുമോഹന് സമ്മതിച്ചു. മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു പോലീസിനു മൊഴി നല്കി. എന്നാല്‍ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സനു വിശദീകരിച്ചു. കര്‍ണാടക കാര്‍വാറില്‍നിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലര്‍ച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
Discussion about this post