കണ്ണൂര്‍: പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ച സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ്. പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നാണ് ആരോപണം. മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്കരിച്ചത്.
സിപിഐഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു. വ്യാഴാഴ്ച എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post