ആലപ്പുഴ: ഗതികേടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പനെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍. വിശ്വാസികളില്‍ പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും വിശ്വാസം ഇല്ലാതെ ദൈവത്തെ വിളിച്ചാല്‍ വിളി കേള്‍ക്കില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
അയ്യപ്പനെയും ദേവഗണങ്ങളെയും സര്‍ക്കാര്‍ പരമാവധി ഉപദ്രവിച്ചു. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ട്. ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്നും ന്യായ് പദ്ധതി ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
നേരത്തെ വിശ്വാസികളും ദൈവവും ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post