കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്കറിയാ തോമസ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി.
രണ്ടു തവണ ലോക്സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് പദവികളും വഹിച്ചിട്ടുണ്ട്. നിലവില്‍ സ്വന്തംപേരിലുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി.
Discussion about this post