ലഖ്നൗ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഖ്നൗവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഹിന്ദുക്കള്‍ക്കോ മുസ്ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ എതിരല്ല. തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊന്നും പറയാനില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post