തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്.
ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെ 3 മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസയച്ചത്.
Discussion about this post