ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാന്‍ തീരുമാനം. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബുക്ക് മേധാവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുന്ന ഗ്രൂപ്പുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. രാഷ്ട്രീയ പേജ് , നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കും. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തീരുമാനം അറിയിച്ചത്. അല്‍ഗോരിതത്തില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തും.അമേരിക്കന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയന്ത്രണങ്ങളാണ് ലോകവ്യാപകമാക്കുന്നത്.
ഭിന്നത സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുകയും, ഇതിലൂടെ തീവ്രത കുറയ്ക്കുകയുമാണ് ന്യൂസ് ഫീല്‍ഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
Discussion about this post